ദുബായ് : നോൾ കാർഡ് ഉണ്ടെങ്കിൽ ദുബായ് മെട്രോ യാത്രക്കാർക്ക് തെരെഞ്ഞെടുക്കപ്പെട്ട ചില മെട്രോ സ്റ്റേഷനുകളിൽ സൗജന്യ കാർ പാർക്കിംഗ് സൗകര്യം.മൂന്ന് മെട്രോ സ്റ്റേഷനുകളിൽ ‘പാർക്ക് ആൻഡ് റൈഡ്’ എന്ന പേരിലാണ് ഈ സേവനം നൽകുന്നത്.
റെഡ് ലൈനിലെ അൽ റാഷിദിയയിലെ സെൻ്റർ പോയിൻ്റ് മെട്രോ സ്റ്റേഷൻ, റെഡ് ലൈനിലെ യുഎഇ എക്സ്ചേഞ്ചിനും എക്സ്പോ 2020 റൂട്ടുകൾക്കുമിടയിലുള്ള ഇൻ്റർചേഞ്ച് സ്റ്റേഷനായ ജബൽ അലി മെട്രോ സ്റ്റേഷൻ, ഗ്രീൻ ലൈനിലെ അൽ ഖുസൈസിൽ ഇ & എത്തിസലാത്ത് – എന്നീ സ്റ്റേഷനുകളിലാണ് സൌജന്യ പാർക്കിംഗ് കിട്ടുക.
പാർക്കിംഗ് പ്രവേശന കവാടത്തിൽ നോൾ കാർഡ് മെഷീൻ റീഡറിൽ സ്കാൻ ചെയ്താൽ മാത്രമേ പ്രവേശനം അനുവദിക്കൂ.ദുബായ് മെട്രോയിൽ യാത്ര ചെയ്യാൻ ഇതേ നോൾ കാർഡ് ഉപയോഗിക്കണമെന്നും അറിയിപ്പിൽ പറയുന്നു.നിബന്ധനകൾക്ക് വിധേയമായാണ് പാർക്കിങ് അനുവദിച്ചിരിക്കുന്നത്.
![]()
