കുവൈറ്റ് : ചെറിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള ശിക്ഷാനടപടികളിൽ തടവിന് പകരം തടവിന് പകരം നിർബന്ധിത സാമൂഹികസേവനം. 2 മാസത്തിൽ കൂടാത്ത തടവിന് വിധിക്കപ്പെട്ടവർക്കാണ് സാമൂഹിക സേവനം നല്കാൻ നീതിന്യായ മന്ത്രാലയം തീരുമാനിച്ചത്.ഗതാഗതം, മുനിസിപ്പാലിറ്റി, പ്രിന്റിങ് ആന്റ് പബ്ലിഷിങ് തുടങ്ങിയ നിയമലംഘനങ്ങളിൽപ്പെട്ട് ഹ്രസ്വകാല തടവിന് വിധിക്കപ്പെട്ടവർക്കാണ് പുതിയ ശിക്ഷ ലഭിക്കുക.
കോടതി നടപടികൾ ലഘൂകരിക്കാനും വേഗത്തിൽ കേസ് തീർപ്പാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ചില കേസുകളുടെ വിചാരണ ഓൺലൈൻ വഴിയാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. കുറ്റവാളികളെ സാമൂഹിക സേവനങ്ങൾ ചെയ്യാൻ നിർബന്ധിക്കുക വഴി തെറ്റുതിരുത്തി ജീവിക്കാൻ അവസരമൊരുക്കുകയാണ് അധികൃതരുടെ ലക്ഷ്യം.
![]()
