ജിദ്ദ: അന്വാര് ഇസ്ലാം അറബി കോളേജ് മുന്‍ പ്രിന്‍സിപ്പലും ഏറനാട് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമായ പ്രൊഫ. കെ എ നാസറിന് ഏറനാട് മണ്ഡലം കെ എം സി സി – ജിദ്ദ കമ്മറ്റിയും, കിഴുപറമ്പ് പഞ്ചായാത്ത് കെ എം സി സി യും സംയുക്തമായി സ്വീകരണം നല്കി.
ജിദ്ദയില്‍ നടന്ന സ്വീകരണ പരിപാടി മലപ്പുറം ജില്ല കെ എം സി സി വൈസ് പ്രസിഡന്റ് സൈതലവി പുളിയക്കോട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുല്‍ഫീക്കര്‍ ഒതായി അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അലി പത്താനപ്പുരം പഞ്ചായത്തിന് വേണ്ടി ഷാള്‍ അണിയിച്ചു. സുല്‍ഫീക്കര്‍ ഒതായി മെമന്റോ നല്കി ആദരിച്ചു. ഉമര്‍ ഫാറൂഖ്, ഹസനുല്‍ ബന്ന എന്നിവര്‍ സംസാരിച്ചു. കെ എം സി സി കിഴുപറമ്പ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഫസല്‍ റഹ്മാന് കുനിയില്‍ നന്ദി പറഞ്ഞു. സഹീര്‍ കുനിയില്‍, അനസ് മുബാറക്ക് ഫൗമി ഉദവി എന്നിവര്‍ നേതൃത്വം നല്കി.
![]()
