ദുബായ്: ചുട്ടുപൊള്ളുന്ന വെയിലിൽ അപകടങ്ങൽ കുറയ്ക്കാനായി സേവനങ്ങളുമായി ദുബായ് പോലീസ്.
രാജ്യത്ത് താപനില ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വാഹനങ്ങള്‍ക്ക് തീപ്പിടിക്കുന്നത് ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് സമ്മര്‍ വിത്തൗട്ട് ആക്സിഡന്റ്സ് (അപകട രഹിതമായ വേനല്‍ക്കാലം) എന്ന ക്യാംപയിനുമായി രംഗത്തെത്തിയിരിക്കുകയാണ് പോലീസ് . വേനൽ കാലത്ത് വലിയ അപകടങ്ങൾ ആണ് ദുബായിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇത് കുറയ്ക്കുന്നതിന് വേണ്ടിയാണ് ദുബായ് പോലീസ് ഇത്തരത്തിലൊരു പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. അപകടങ്ങള്‍ കുറയ്ക്കാന്‍ വാഹനങ്ങള്‍ ഇടയ്ക്കിടെ സര്‍വീസ് നടത്തണം. വേനകാലത്ത് വാഹനം എടുക്കുമ്പോൾ ടയര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം.ഓഗസ്റ്റ് അവസാനം വരെയാണ് സൗജന്യ കാര്‍ പരിശോധന സേവനം ലഭിക്കുക. യുഎഇയില്‍ ഉടനീളമുള്ള ഓട്ടോപ്രോ സെന്ററുകള്‍ സന്ദര്‍ശിച്ച് എല്ലാ സ്വകാര്യ കാര്‍ ഉടമകള്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് പോലിസ് അറിയിച്ചു.
![]()
