ദോഹ : മാർത്തോമ കോളജ് അലുമ്നി ദോഹ ചാപ്റ്ററിന്റെ മുപ്പതാം വാർഷികാഘോഷം ദോഹ സാത്തർ റസ്റ്റാറന്റിൽ സംഘടിപ്പിച്ചു. അലുമ്നി പ്രസിഡന്റ് അനീഷ് ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. മാർത്തോമ കോളജ് പൂർവ വിദ്യാർഥിയും, ജാക്കോബൈറ്റ് ഇടവക വികാരിയുമായ റവ. ഫാ. ഫെവിൻ ജോൺ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു .ജനറൽ സെക്രട്ടറി നിഷ ജേക്കബ് വാർഷിക റിപ്പോർട്ടും ട്രഷറർ ജേക്കബ് എം. മാത്യു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. . ഖത്തർ യൂനിവേഴ്സിറ്റി എൻവയണ്മെന്റ് സയൻസിൽ ബിരുദം നേടി ഖത്തർ അമീറിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങിയ ജോഷ് ജോൺ ജിജിനെ ചടങ്ങിൽ ആദരിച്ചു. 10, +2 ക്ലാസുകളിൽ ഉന്നതവിജയം നേടിയവർക്ക് അവാർഡ് നൽകി. പൂർവവിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങളുമുണ്ടായി. കമ്മിറ്റി അംഗങ്ങളായ സിജു മോഹൻ, റോണി എബ്രഹാം, ജിജി ജോൺ, ജെൻസൺ എന്നിവർ നേതൃത്വം നൽകി.കൾച്ചറൽ സെക്രട്ടറി സിബു എബ്രഹാം സ്വാഗതവും വൈസ് പ്രസിഡന്റ് ഷീല സണ്ണി നന്ദിയും പറഞ്ഞു.
![]()
