ദോഹ: ഖത്തറില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരേ ഏതെങ്കിലും രീതിയിലുള്ള പരാതിയുണ്ടെങ്കില്‍ അത് സമര്‍പ്പിക്കാന്‍ ഉപഭോക്താക്കള്‍ക്കായി വാണിജ്യ വ്യവസായ മന്ത്രാലയം മൊബൈല്‍ ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നു. ഐഫോണിലും ആന്‍ഡ്രോയിഡ് ഫോണുകളിലും പ്രവര്‍ത്തിക്കുന്ന മന്ത്രാലയത്തിന്റെ ‘MOCIQATAR’ എന്ന മൊബൈല്‍ ആപ്പിലൂടെയാണ് പരാതി സമര്‍പ്പിക്കല്‍ സേവനം ആരംഭിച്ചത്. മൊബൈല്‍ ആപ്പ് വഴി ലളിതമായ നടപടിക്രമങ്ങളിലൂടെ വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കുമെതിരേ പരാതി നൽകാൻ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ സേവനത്തിലൂടെ സാധിക്കും.പുതിയ സേവനം വാണിജ്യ മേഖലയിൽ ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്താൻ സഹായിക്കും.
![]()
