കുവൈത്ത് :കുവൈത്തിലെ സെവൻത് റിങ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ 7 ഇന്ത്യൻ തൊഴിലാളികൾ മരിച്ചു.അബ്ദുല്ല അൽ മുബാറക്ക് ഏരിയക്ക് എതിർവശത്തെ യു ടേൺ പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. പത്തു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 7 പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു. ബീഹാർ, തമിഴ്നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. 3 പേർ ചികിത്സയിലാണ്. ഇതിൽ രണ്ടു പേർ മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം. ബിനു മനോഹരൻ, സുരേന്ദ്രൻ എന്നീ മലയാളികളാണ് ചികിത്സയിലുള്ളത്.തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
![]()
