റിയാദ് : സൗദിയിലെ ട്രാഫിക് നിയമലംഘനങ്ങൾക്ക് 25% ഇളവ് ലഭിക്കണമെങ്കിൽ 30 ദിവസത്തിനുള്ളിൽ പണം നൽകണമെന്നു ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.ഈ കാലയളവിൽ അടച്ചില്ലങ്കിൽ മുഴുവൻ തുകയും 60 ദിവസത്തിനുള്ളിൽ ഒടുക്കേണ്ടതാണ്.ഒരു ഡ്രൈവർ തനിക്ക് തെറ്റായിട്ടാണ് പിഴ ചുമത്തപ്പെട്ടത് എന്ന് വിശ്വസിക്കുന്നുവെങ്കിൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ (75) പ്രകാരം ലംഘനത്തിനെതിരെ അപ്പീൽ നൽകാം.
25% ഇളവോടു കൂടി 30 ദിവസത്തിനുള്ളിലോ, ഇളവില്ലാതെ 60 ദിവസത്തിനുള്ളിലോ ട്രാഫിക് ഫൈൻ അടക്കണം, അല്ലെങ്കിൽ “അബ്ഷർ” പ്ലാറ്റ്ഫോം വഴി പേയ്മെന്റ് കാലയളവ് 90 ദിവസത്തേക്ക് നീട്ടാൻ അവസരവും ഉണ്ട്.
ഇത്തരത്തിൽ കാലയളവ് നീട്ടാൻ അഭ്യർത്ഥിക്കാതിരിക്കുകയും 60 ദിവസ കാലാവധി അവസാനിക്കുകയും ചെയ്താൽ തുക നിയമ ലംഘകനിൽ നിന്നും പിടിച്ചെടുക്കും.
![]()
