ദുബായ്- യു.എ.ഇയിലെ പ്രവാസി മലയാളി വ്യവസായികൾ ചേർന്ന് ആരംഭിച്ച സെറ്റ്ഫ്ലൈ ഏവിയേഷൻ വിമാനക്കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി ലഭിച്ചു.
എയര്‍ കേരള എന്ന പേരിൽ വിമാനക്കമ്പനി പുതിയ സര്‍വീസ് പ്രഖ്യാപിച്ചു. ആഭ്യന്തര സർവീസിനാണ് കേന്ദ്രം അനുമതി നൽകിയത്.സമീപ ഭാവിയിൽ തന്നെ അന്താരാഷ്ട്ര സർവീസാക്കി ഇതിനെ മാറ്റുമെന്നും ഉടമകൾ അറിയിച്ചു. നിര്‍മ്മാതാക്കളിൽ നിന്ന് നേരിട്ട് വിമാനങ്ങൾ വാങ്ങാനും ഭാവിയിൽ അന്താരാഷ്ട്ര സര്‍വീസുകൾ ആരംഭിക്കാനും കമ്പനി ശ്രമിക്കും. കേരളം ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യത്തെ വിമാനക്കമ്പനിയാണ് സെറ്റ്ഫ്ലൈ. airkerala.com എന്ന ബ്രാൻ്റിലാണ് സര്‍വീസ് നടത്തുക.

![]()
