റിയാദ് : ഗാർഹിക തൊഴിലാളിക്ക് നിലവിലെ സ്പോൺസറിൽ നിന്ന് മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് സ്പോൺസർഷിപ്പ് മാറാൻ പറ്റുന്ന ഒരു സാഹചര്യം കൂടി വ്യക്തമാക്കി മുസാനദ് പ്ലാറ്റ് ഫോം വഴി അധികൃതർ വ്യക്തമാക്കി.ഗാർഹിക തൊഴിലാളിയുടെ ശമ്പളം ഡിജിറ്റൽ വാലറ്റുകൾ വഴി നൽകാതെ കാശ് ആയി നൽകിയാൽ ആണ് തൊഴിലാളിക്ക് മറ്റൊരു കഫീലിന്റെ കീഴിലേക്ക് മാറാൻ ഉള്ള പുതിയ സാഹചര്യം.
ഗാർഹിക തൊഴിലാളിയുടെ ശമ്പളം ഡിജിറ്റൽ വാലറ്റുകൾ വഴി കൈമാറ്റം ചെയ്യാതെ കാശ് ആയി മാത്രം വിതരണം ചെയ്താൽ എന്തെങ്കിലും ശിക്ഷയുണ്ടോ എന്ന ഒരു വ്യ്കതിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുസാനദ്.
ഗാർഹിക തൊഴിലാളിയുടെ ശമ്പളം ഡിജിറ്റൽ വാലറ്റുകൾ വഴി വിതരണം ചെയ്യാതെ കാശ് ആയി നൽകിയാൽ, തൊഴിലുടമക്ക് മറ്റൊരു തൊഴിലാളിയെ റിക്രൂട്ട് ചെയ്യാൻ അനുമതി നൽകാതിരിക്കുകയും അതോടൊപ്പം തൊഴിലാളിയെ മറ്റൊരു തൊഴിലുടമക്ക് കീഴിലേക്ക് കഫാല മാറാൻ അനുവദിക്കുകയും ചെയ്യും എന്നാണ് മുസാനദ് വഴി നറുപടി നൽകിയത്.
![]()
