ഒമാൻ :മസ്കത്ത് ഇന്ത്യൻ എംബസിയിൽ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദ യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം.
അറബി, ഹിന്ദി ഭാഷയിൽ പരിജ്ഞാനം, പോസ്റ്ററുകൾ, വിഷ്വൽ കണ്ടൻ്റ് തുടങ്ങിയവ നിർമ്മിക്കുന്നതിലും വീഡിയോ എഡിറ്റിങ്ങിലും പരിജ്ഞാനം, റിപ്പോർട്ടുകൾ, കത്തുകൾ, മറ്റ് ഒഫിഷ്യൽ രേഖകൾ തുടങ്ങിയവ നിർമ്മിക്കാനുള്ള കഴിവ്, ഇംഗ്ലീഷ് വായിക്കാനും എഴുതാനും സംസാരിക്കാനും സാധിക്കുക എന്നിവയാണ് യോഗ്യതകൾ.
21നും 40നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. അതോടൊപ്പം അപേക്ഷകന് കാലാവധിയുള്ള ഒമാൻ റസിഡൻസ് വിസ ഉണ്ടായിരിക്കുകയും വേണം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലൈ 12ന് മുമ്പ് അപേക്ഷ [email protected] സമർപ്പിക്കണമെന്നു എംബസി അറിയിപ്പിൽ പറയുന്നു.ഓൺലൈൻ അപേക്ഷ ഫോം താഴെ പറയുന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
https://forms.gle/ghwcZP7skXuZwqSM8
![]()
