ദമാം : ദമാം അല്‍ മന ഹോസ്പിറ്റലില്‍ മൂന്ന് മാസത്തോളമായി ചികിത്സയിലായിരുന്ന കൊച്ചി സ്വദേശി നിര്യാതനായി.കൊച്ചി പനമ്പിള്ളി നഗര്‍ സ്വദേശി ഷൈറിസ് അബ്ദുല്‍ ഗഫൂര്‍ ഹസ്സന് (43) ആണ് മരിച്ചത്.ദമാമിലെ സൗദി ഫാല് കമ്പനിയില്‍ പതിനേഴ് വര്‍ഷത്തോളമായി ജീവനക്കാരനാണ് .ദമാമിൽ തന്നെയുള്ള അബ്ദുല്‍ ഗഫൂര്‍-കുഞ്ഞു മോള് ദമ്പതികളുടെ മകനാണ്.
ഭാര്യ:ഹിസത്ത്.മക്കള്‍ റയാന്, ഹംദാന്‍. ജിദ്ദയിലുള്ള ഷൈലേഷ് അബ്ദുല്‍ ഗഫൂര്‍ സഹോദരനാണ്. ഭാര്യാ പിതാവ് ഹാശിം കൊയിലാണ്ടി, ഭാര്യാ മാതാവ് സക്കീന എന്നിവര്‍ ദമാമിലെത്തിയിട്ടുണ്ട്.
നിയമ നടപടി ക്രമങ്ങള്പൂര്ത്തിയാക്കി മൃതദേഹം ദമാമില്‍ മറവ് ചെയ്യുന്നതിനായി സാമൂഹ്യ പ്രവര്ത്തകന് ഹുസ്സയിന് നിലമ്പൂര്‍ സഹായവുമായി രംഗത്തുണ്ട്.
![]()
