ആലപ്പുഴ : ദുബായ് റാസൽ ഖൈമയിൽ കാറും ഇരു ചക്ര വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു. ആലപ്പുഴ കാഞ്ഞിരംചിറ വാർഡ് ആറാട്ട്, വഴിമാളിക മുക്ക് വികസനം വായനശാലക്ക് സമീപം മൗലാ പറമ്പിൽ സുബൈറിന്റെയും റസിയയുടെയും മകൻ നഹാസ് (34) ആണ് അപകടത്തിൽ മരിച്ചത്.
ഫുഡ് സർവീസിനായി ഇരുചക്ര വാഹനത്തിൽ പോകുമ്പോഴാണ് അപകടം. ബുധനാഴ്ച പകൽ 11 മണിയോടെയാണ് അപകടമുണ്ടായത്.
മറ്റൊരാൾ കൊണ്ടുപോകേണ്ട ഫുഡ് സർവീസ് ഏറ്റെടുക്കുകയായിരുന്നു നഹാസ്. അവിവാഹിതനാണ്.
![]()
