അയര്‍ലന്‍ഡ്: കേരള മുസ്ലിം കമ്യൂണിറ്റി അയര്‍ലണ്ടിന്റെ (KMCI) പുതിയ കൗണ്‍സില്‍ ബോഡി രൂപീകരിച്ചു.അയര്‍ലന്‍ഡില്‍ വിവിധ കൗണ്ടികളില്‍ നിന്നുള്ള 15അംഗ കൗണ്‍സില്‍ ബോഡിയില്‍ അനസ് സയിദ് ചെയര്‍മാനായും ഫമീര്‍ സി കെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. മാനവികത, സാമൂഹിക ഏകീകരണം, സാമുദായിക സൗഹാര്‍ദം, സാര്‍വ്വത്രിക സ്നേഹം എന്നിവയാണ് കൗണ്‍സിലിന്റെ പ്രധാന ലക്ഷ്യങ്ങള്‍. അതോടൊപ്പം തന്നെ കമ്മ്യൂണിറ്റിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും അയര്‍ലന്‍ഡിന്റെ സാംസ്കാരിക പൈതൃകത്തെ ബഹുമാനിച്ചു കൊണ്ടായിരിക്കണം എന്നും കൗണ്‍സില്‍ ലക്ഷ്യം വെക്കുന്നതായി ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.
![]()
