ജിദ്ദ: ഈ ഭൂമിയില്‍ വിശ്വാസികള്‍ പ്രവാസികളെപ്പോലെയാണെന്നും യഥാര്‍ത്ഥ ജീവിതമായ പാരത്രിക ജീവിതത്തിനുള്ള തയ്യാറെടുപ്പുകളാണ് ഇവിടെ നടത്തേണ്ടതെന്നും ഇസ്ലാഹി പ്രഭാഷകന്‍ ചുഴലി സലാഹുദ്ധീന്‍ മൗലവി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ ‘മോക്ഷം ആഗ്രഹിക്കുന്നവര്‍ക്കുള്ള ഉപദേശം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരാള്‍ ആരാധനക്ക് വേണ്ടി സമയം മാറ്റിവെച്ചാല്‍ പടച്ചവന് അവന്റെ ചിന്നിച്ചിതറിക്കിടക്കുന്ന ജീവിതോപാതികളെ ഒരുമിച്ചു കൂട്ടുകയും സമാധാനം നല്‍കുകയും ചെയ്യും. എന്നാല്‍ ഈ ലോകം മാത്രം ലക്ഷ്യമാക്കി ആരാധനകളില്‍ അമാന്തം കാണിക്കുന്നവന്റെ മുന്നില്‍ ഉപജീവനമാര്‍ഗങ്ങള്‍ ചിന്നിച്ചിതറുകയും ചെയ്യുന്ന അദ്വാനത്തിന് ഫലം കാണാതിരിക്കുകയും ചെയ്യും. ‘മോക്ഷം’ എങ്ങനെ ലഭിക്കുമെന്ന ഒരനുയായിയുടെ ചോദ്യത്തിന്
പ്രവാചകന് കൊടുത്ത ഒന്നാമത്തെ ഉപദേശം നാവിനെ നിയന്ത്രിക്കണമെന്നായിരുന്നു. നാവുകൊണ്ട് മറ്റുള്ളവരെ ദ്രോഹിച്ചതിന്റെ ഫലമായി പരലോകത്ത് എത്തിയിട്ട് സ്വന്തം കര്‍മ്മങ്ങളെല്ലാം ഉപദ്രവിക്കപ്പെട്ടവര്‍ക്ക് വീതിച്ചു നല്‍കേണ്ടി വന്നവനാണ് യഥാര്‍ത്ഥ ‘പാപ്പരായ മനുഷ്യന്’ എന്ന പ്രവാചകവചനവും അദ്ദേഹം എടുത്തു പറഞ്ഞു.
അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് സലഫി സ്വാഗതവും ഇസ്സുദ്ധീന്‍ സ്വലാഹി നന്ദി പറയുകയും ചെയ്തു.
![]()
