ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കഴിഞ്ഞ ദിവസങ്ങളിലായി ഒരു നീല വളയം കിടന്നു കറങ്ങുന്നത് പലരുടെയും ഉറക്കം കെടുത്തി.പരസ്പരം ചാറ്റിങ്ങിലൂടെയും വിളികളിലൂടെയും എന്താണ് സംഭവം എന്ന് അന്വേഷിച്ചിട്ട് പലർക്കും വ്യക്തത വന്നില്ല എന്ന് മാത്രമല്ല പലരും മൊബൈൽ ഫോൺ റീസ്റ്റാർട്ട് ചെയ്തു ചെയ്തു കുഴഞ്ഞെന്ന് വരെ പറയപ്പെടുന്നു .യഥാർത്ഥത്തിൽ നീല വളയം സൂചിപ്പിക്കുന്നത് മെറ്റയുടെ എഐ ചാറ്റ് ബോട്ടിനെ ആണ്.
ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഉപയോഗിക്കാനാകുന്ന ഏറ്റവും ബുദ്ധിമാനായ എ ഐ സഹായി ആണ് മെറ്റ പുറത്തിറക്കിയിരിക്കുന്ന ഈ നീല വളയത്തിനുള്ളില്‍ ഉള്ളത്.രണ്ടുമാസം മുൻപാണ് മെറ്റ എഐ ചാറ്റ്ബോട്ട് പുറത്തിറക്കിയിരുന്നത്.ഇന്ത്യയില്‍ വാട്സ്ആപ്പ്, ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം എന്നിവയിലെല്ലാം ഇനി മെറ്റ എഐ ഉപയോഗിക്കാൻ കഴിയുന്നതാണ്.മെറ്റയുടെ ഏറ്റവും ആധുനിക എല്‍എല്‍എമ്മായ മെറ്റ ലാമ 3 ഉപയോഗിച്ചാണ് മെറ്റ എഐ ചാറ്റ്ബോട്ട് നിർമ്മിച്ചിട്ടുള്ളത്.
യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, സിംബാബ്വെ എന്നിവയുള്‍പ്പെടെ 12 ലധികം രാജ്യങ്ങളില്‍ ആണ് ഇപ്പോള്‍ മെറ്റ എഐ ചാറ്റ്ബോട്ട് സൗജന്യമായി ഉപയോഗിക്കാൻ കഴിയുന്നത്. പുതിയ കണ്ടന്റുകള്‍ സൃഷ്ടിക്കാനും ഓരോ വിഷയങ്ങളിലും കൂടുതല്‍ ആഴത്തിലുള്ള അറിവ് കണ്ടെത്താനും തുടങ്ങി നിങ്ങള്‍ക്ക് വേണ്ടി ഇമെയില്‍ അയക്കാനും വിവിധ ഭാഷകളില്‍ തർജ്ജമ നടത്താനും എല്ലാം മെറ്റ എഐ സഹായിക്കുന്നതാണ്
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിലെ ഫീഡുകളിലൂടെ സ്ക്രോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ മെറ്റ എഐ ചാറ്റ്ബോട്ട് ഉപയോഗിക്കാൻ കഴിയും എന്നുള്ളതാണ് ഒരു പ്രധാന സവിശേഷത. ഉദാഹരണത്തിന് നിങ്ങള്‍ ഫേസ്ബുക്കില്‍ കണ്ട ഒരു പോസ്റ്റിനെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അറിയണമെങ്കില്‍ ആ പോസ്റ്റിലൂടെ തന്നെ നിങ്ങള്‍ക്ക് മെറ്റ എഐയോട് ആവശ്യപ്പെടാൻ കഴിയുന്നതാണ്. നമ്മള് ടൈപ്പ് ചെയ്തു കൊടുക്കുന്ന ടെസ്റ്റുകള്‍ക്ക് അനുസരിച്ച് ചിത്രങ്ങള്‍ സൃഷ്ടിക്കുന്ന ഇമാജിൻ ടൂളും മെറ്റ എഐയില്‍ ഒരുക്കിയിട്ടുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ചിത്രങ്ങള്‍ സൃഷ്ടിക്കാനും ആനിമേറ്റ് ചെയ്യാനും എല്ലാം ഇതിലൂടെ സാധിക്കുന്നതാണ്.കൂടുതൽ എ ഐ വിശേഷങ്ങൾ വിരൽ തുമ്പിലേക്ക് എത്താൻ ഇനി അധിക സമയം വേണ്ടി വരില്ല
മിക്കവര്‍ക്കും സെര്‍ച്ച് ബാറില്‍ ഒരു നീല വളയം വന്നു കാണണം. ഇനി വരാത്തവര്‍ app അപ്ഡേറ്റ് ചെയ്താല്‍ മതി. meta.ai വഴിയും ചാറ്റ് ബോട്ട് ഉപയോഗിക്കാം. മെറ്റ പ്ലാറ്റ്ഫോംസിന്റെ പുതിയ ലാര്‍ജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയാണ് ഈ ചാറ്റ്ബോട്ട് നിര്‍മിച്ചിരിക്കുന്നത്. അതായത് ടെക്സ്റ്റിന് പുറമേ ഇമേജും ജനറേറ്റ് ചെയ്യാനാവും.നിലവില്‍ ഇംഗ്ലീഷ് മാത്രമേ സപ്പോര്‍ട്ട് ചെയ്യൂ. പക്ഷേ, പ്രാദേശിക ഭാഷകളിലേക്കും ഭാവിയില്‍ സംവിധാനം കടന്നുവരും.
![]()
