റിയാദ് :കറാമയിലെ വൈഡ് റെയ്ഞ്ച് റസ്റ്റോറൻ്റിൽ വച്ച് ഡബ്ല്യു എം സി അജ്മാൻ പ്രൊവിൻസിൻ്റെ ഈദ് സംഗമവും ജനറൽ ബോഡിയും ഞായറാഴ്ച നടന്നു. ചെയർമാൻ സക്കീർ ഹുസൈനിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സെക്രട്ടറി രവി കൊമ്മേരി റിപ്പോർട്ട് അവതരിപ്പിച്ചു.
വൈസ് പ്രസിഡണ്ട് ജോഫി ഫിലിപ്പ്, മിഡിൽ ഈസ്റ്റ് വിമൺസ് ഫോറം പ്രസിഡണ്ട് നസീല ഹുസൈൻ, അജ്മാൻ വിമൺസ് ഫോറം പ്രസിഡണ്ട് ബിന്ദു ബാബു എന്നിവർ മറ്റ് വിഷയങ്ങങ്ങളെക്കുറിച്ച് സംസാരിച്ചു. പുതുമുഖങ്ങളടക്കം നിരവധി ആളുകൾ പങ്കെടുത്തു. ഒക്ടോബർ 20 ന് ഓണാഘോഷ പരിപാടി നടത്താൻ തീരുമാനിച്ചെന്നും സംഘാടകർ അറിയിച്ചു.
![]()
