ദോഹ : ഖത്തർ പ്രവാസികളായ മലയാളി ദമ്പതികളുടെ എസ് എം എ ബാധിതയായ മൽഖ റൂഹിയുടെ ചികിത്സയ്ക്കുള്ള 1.16 കോടി റിയാൽ ധനശേഖരണത്തിന് സംസ്കൃതി ഖത്തറിൻറെയ ആഭിമുഖ്യത്തിൽ ചിത്ര പ്രദർശനവും വില്പനയും സംഘടിപ്പിച്ചു. ഫിലിപ്പൈൻസിൽ നിന്നുള്ള ചിത്രകാരിയുടെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുപ്പതോളം പ്രവാസികളുടെയും നൂറിലധികം ചിത്രങ്ങൾ പ്രദർശനത്തിലുണ്ടായിരുന്നു. പ്രദർശനത്തിൽ നിന്ന് സമാഹരിച്ച തുക ഖത്തർ ചാരിറ്റി അധികാരികൾക്ക് കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രദർശനത്തിത്തിന്റെ ഉത്ഘാടനം ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ നിർവഹിച്ചു.
സംസ്കൃതി അബുഹമൂർ യൂണിറ്റ് പ്രസിഡന്റ് തോമസ് വർഗീസ്, കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുൽറഹ്മാൻ, സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരികുളം, സംസ്കൃതി വൈസ് പ്രസിഡന്റ് സുനീതി സുനിൽ, സംസ്കൃതി കേന്ദ്ര കമ്മിറ്റി അംഗം സന്തോഷ് തൂണേരി, എ സുനിൽ, അബുഹമൂർ യൂണിറ്റ് സെക്രട്ടറി രാജു വി കെ എന്നിവർ സംസാരിച്ചു.
![]()
