റിയാദ്: വേങ്ങര പഞ്ചായത്ത് കെ എം സി സി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർക്ക് എയർകണ്ടീഷൻ തവണ വ്യവസ്ഥയിൽ സ്വന്തമാക്കാനുള്ള ‘വി കൂൾ’ പദ്ധതിക്ക് തുടക്കം കുറിച്ചു. എട്ട് മാസം നീണ്ടുനിൽക്കുന്നതാണ് പദ്ധതി. കെ എം സി സി പഞ്ചായത്ത് പ്രസിഡന്റ് സുബൈർ ഇല്ലത്ത് അധ്യക്ഷത വഹിച്ചു.
ബത്ഹയിൽ ചേർന്ന യോഗം നിയോജക മണ്ഡലം പ്രസിഡന്റ് നജ്മുദ്ധീൻ അരീക്കൻ ഉത്ഘാടനം ചെയ്തു. പദ്ധതിയുടെ നറുക്കെടുപ്പ് ഉത്ഘാടനം മണ്ഡലം ജനറൽ സെക്രട്ടറി നവാസ് മുസ്ലിയാർ കുറുങ്കാട്ടിൽ നിർവഹിച്ചു.
സൗദി കെ എം സി സി നാഷണൽ സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് വേങ്ങര, മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, മണ്ഡലം ചെയർമാൻ അഷ്റഫ് ടി ടി, മണ്ഡലം ട്രഷറർ സഫീർ എം ഇ ആട്ടീരി എന്നിവർ പ്രസംഗിച്ചു.
അലിവ് ഹാഫ് റിയാൽ ക്ലബ്ബ് വിഹിതവും പഞ്ചായത്ത് കെഎംസിസി പ്രവർത്തകർ സമാഹരിച്ച വിഹിതവുമായ അമ്പതിനായിരം രൂപ വേങ്ങര പഞ്ചായത്ത് കെഎംസിസി മെമ്പറായ സഹോദരന്റെ ചികിത്സ സഹായത്തിലേക്ക് അലിവ് ചാപ്റ്റർ കമ്മിറ്റിക്ക് കൈമാറി. നൗഷാദ് ചക്കാല, അബ്ബാസ് കുറ്റൂർ, ഫൈസൽ മാട്ടിൽ, ഹസീബ് യുകെ, കബീർ കെ, ഷംസു എംടി, കാസിം ഓടക്കൽ എന്നിവർ പങ്കെടുത്തു. പഞ്ചായത് കെഎംസിസി ജനറൽ സെക്രട്ടറി മുഷ്താഖ് ടി വേങ്ങര സ്വാഗതവും നിഷാദ് ചക്കാല നന്ദിയും പറഞ്ഞു.
![]()
