റിയാദ് : ഓൺലൈൻ ഇംഗ്ലീഷ് അക്കാദമിയിലൂടെ പരിചിതരായ പല രാജ്യങ്ങളിൽ താമസക്കാരായ കേരളത്തിന്റെ വിവിധ ജില്ലയിൽനിന്നുള്ള മലയാളികൾ ബാല്യത്തിലേക്കും യൗവനത്തിലേക്കും ഒരു തിരിച്ചു പോക്ക് എന്ന ഉദ്ദേശത്തോടെ വിവിധ തരം കലാ കായിക പരിപാടികളോടെ ഒന്നാം വാർഷികം ആഘോഷിച്ചു . കോഴിക്കോട് എയർ പോർട്ട് പരിസരത്തു ടി പി ഓഡിറ്റോറിയത്തിൽ ചേർന്ന് പരിപാടികൾ അവതരണത്തിൽ ഏവർക്കും ഗൃഹാദുരത്വം നല്കുന്നവയായിരുന്നു.
ലുബീന അഫ്സൽ, പ്രേമൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഗെയിംസകൾ സംഘടിപ്പിച്ചു. പഞ്ചിങ്, അന്താക്ഷരി, മൈൻഡ് സ്ട്രീമിങ് , മ്യൂസിക്ക് വിത്ത് ബലൂൺ ആക്ടിങ്, മധുരം മലയാളം, ബിസ്ക്കറ്റ് ഈറ്റിങ് , ബലൂണും മിഠായിയും തുടങ്ങി ഒട്ടേറെ ഗെയിംസ് പങ്കാളികൾ എല്ലാം ചേർന്നു കളിച്ചത് സന്തോഷകരവും വിജ്ഞാന വി നോദമുളവാക്കുന്നതുമായി .ഒന്നാം സ്നേഹക്കൂട്ടായ്മയുടെ ഓർമ്മകൾ എന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ തയ്യാറാക്കിയ മെമന്റോകൾ എല്ലാവർക്കും നൽകി
രാവിലെ 10 മണിയോടെ ഷീബ സതീശന്റെ ആമുഖ പ്രഭാഷണത്തോടെയായിരുന്നു പരിപാടികളുട തുടക്കം . മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ കുമാരി ഹിബ ഫാത്തിമയുടെ ഈശ്വരപ്രാർത്ഥനയോടെ സമാരംഭിച്ച കുടുംബസംഗമത്തിൽ സുധീഷ് സ്വാഗതം പറഞ്ഞു. സീനത്ത് മുഹമ്മദ് കുട്ടി കുടുംബ സംഗമത്തിന്റെ ഔപചാരിക ഉദ്ഘാടന കർമ്മം നിർവഹിച്ചു .
പോസിറ്റീവ് വൈബ്ന്റെ സ്ഥാപകനും കാരണവരുമായ സൈനുൽ ആബിദ് തോരപ്പ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളും ഉദ്ദേശ്യ – ലക്ഷ്യങ്ങളും തന്റെ മുഖ്യപ്രഭാഷണത്തിലൂടെ മറ്റുള്ളവരിലെത്തിച്ചു. ആശംസകൾ അർപ്പിച്ചു സംസാരിച്ച ഷബ്ന അമീർ, പ്രേമൻ, ബാഹ്ജത് നജീബ്, ലുബീന അഫ്സൽ, ജിൽസൺ ആന്റണി, ജുമൈല ബീവി, ഹസീന ഇബ്രാഹിം തുടങ്ങി ഗ്രൂപ്പ് അംഗങ്ങൾ എല്ലാം തന്നെ സ്വപ്നതുല്യം നടപ്പിലായ അതിവിശിഷ്ടമായ ഈ ഒരു സംഗമത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും അതിയായ ആനന്ദവും പങ്കുവച്ചു. സന്തോഷ് ഭാസ്കർ സംഗമ അവലോകനം നടത്തി ഉപസംഹരിച്ചു. റംല നിലമ്പൂർ നന്ദി പറഞ്ഞു
![]()
