യുഎഇയിൽ ജൂലൈയിലെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു.. ജൂൺ മാസത്തേക്കാൾ ഇന്ധനവില ജൂലൈയിൽ കുറഞ്ഞിട്ടുണ്ട് എന്നത് അല്പം ആശ്വാസകരമാണ്. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.99 ദിർഹമാണ് പുതുക്കിയ വില. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.88 ദിർഹം, ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.80 ദിർഹം, ഡീസൽ ലിറ്ററിന് 2.89 ദിർഹവുമാണ് ജൂണിലെ വില. ഇന്ധന വില സമിതി പ്രഖ്യാപിച്ച പുതിയ നിരക്കുകൾ ജൂലൈ 1 മുതലാണ് പ്രാബല്യത്തിൽ വരിക.
![]()
