ന്യൂ ഡൽഹി : വെസ്റ്റ് ഇൻഡീസ് പാരമ്പരക്കുള്ള ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ഏകദിന ടീമിൽ ഇടം നേടി എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. വരാനിരിക്കുന്ന ഏകദിന ലോകകപ്പ് മുൻനിർത്തി സഞ്ജുവിന് ഈ ഫോർമാറ്റിൽ അവസരങ്ങൾ കിട്ടുമെന്നുള്ള റിപോർട്ടുകൾ ഉണ്ടായിരുന്നു. അതിനാൽ തന്നെ സഞ്ജുവിനെ സ്നേഹിക്കുന്ന ആരാധകർ എല്ലാവരും ടീം പ്രഖ്യാപനത്തിൽ ആവേശത്തിലാണ്. ടെസ്റ്റ് ടീമിൽ നിന്ന് പൂജാര, ഉമേഷ് യാദവ് എന്നിവരെ ഒഴിവാക്കി ബിസിസിഐ ഞെട്ടിച്ചു.
രോഹിത് ശർമ്മ നയിക്കുന്ന ഏകദിന ടീമിൽ സഞ്ജു സാംസണെ കൂടാതെ വിരാട് കോഹ്ലി, ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ട്യ തുടങ്ങിയ താരങ്ങൾക്ക് എല്ലാം ഇടം കിട്ടിയപ്പോൾ മുഹമ്മദ് ശമിക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്. മുഹമ്മദ് സിറാജ് നയിക്കുന്ന പേസ് ബോളിങ് ഡിപ്പാർട്മെന്റിൽ ഉമ്രാൻ മാലിക്ക്, മുകേഷ് കുമാർ, ജയദേവ് ഉനദ്കട്ട് തുടങ്ങിയവർ ഇടം നേടിയപ്പോൾ സെയ്ൻ ഇരട്ടകളായ ചഹൽ- കുൽദീപ് സഖ്യവും ടീമിൽ ഇടം നേടി.
രോഹിത് തന്നെ നയിക്കുന്ന ടെസ്റ്റ് ടീമിൽ ഇന്ത്യയുടെ വിശ്വസ്ത ബാറ്റ്സ്മാൻ പൂജാരയെ ഒഴിവാക്കി പകരം ഋതുരാജ് ഗെയ്ക്വാദ് ഇടം പിടിച്ചു എന്നതാണ് ഏറ്റവും വലിയ വാർത്ത. ഷമിക്ക് ഏകദിനത്തിലെ പോലെ തന്നെ വിശ്രമം അനുവദിച്ചപ്പോൾ സിറാജ് നയിക്കുന്ന ബോളിങ് നിരയിൽ നവദീപ് സെയ്നി, മുകേഷ് കുമാർ, താക്കൂർ, ജയദേവ് ഉനദ്കട്ട് എന്നിവരും ഉണ്ടാകും.
ടെസ്റ്റ് സ്ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോഹ്ലി, യശസ്വി ജയ്സ്വാൾ, അജിങ്ക്യ രഹാനെ (വിസി), കെഎസ് ഭരത് (WK), ഇഷാൻ കിഷൻ (WK), ആർ അശ്വിൻ, ആർ ജഡേജ, ശാർദുൽ താക്കൂർ, അക്സർ പട്ടേൽ , Mohd. സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സൈനി.
ഇന്ത്യയുടെ ഏകദിന ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോഹ്ലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ (wk), ഇഷാൻ കിഷൻ (wk), ഹാർദിക് പാണ്ഡ്യ (VC), ശാർദുൽ താക്കൂർ, ആർ ജഡേജ, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്കട്ട്, മുഹമ്മദ്. സിറാജ്, ഉംറാൻ മാലിക്, മുകേഷ് കുമാർ.
![]()
