ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള 17 അംഗങ്ങളുടെ പാർലമെന്റ് അംഗങ്ങൾയുള്ള സത്യപ്രതിജ്ഞ പൂർത്തിയായി.രാജ്മോഹൻ ഉണ്ണിത്താൻ, കെ സുധാകരൻ, എംകെ രാഘവൻ, ഇടി മുഹമ്മദ് ബഷീർ, ഷാഫി പറമ്പിൽ, അബ്ദുസമദ് സമദാനി, വി കെ ശ്രീകണ്ഠൻ, കെ രാധാകൃഷ്ണൻ, ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എൻകെ പ്രേമചന്ദ്രൻ എന്നിവരാണ് ഇന്ന് എംപിമാരായി സത്യപ്രതിജ്ഞ ചൊല്ലിയത്.
ഭരണഘടന ഉയർത്തിപ്പിടിച്ചായിരുന്നു കോൺഗ്രസ് എം പിമാരുടെ സത്യപ്രതിജ്ഞ.ഭൂരിഭാഗം അംഗങ്ങളും മലയാളത്തിൽ തന്നെയാണ് സത്യവാചകം ചൊല്ലിയത്.ഷാഫി പറമ്പിൽ, കെസി വേണുഗോപാൽ, എൻകെ പ്രേമചന്ദ്രൻ, അടൂർ പ്രകാശ്, എന്നിവർ ഇംഗ്ലീഷിൽ സത്യവാചകം ചൊല്ലിയപ്പോൾ ഹൈബി ഈഡൻ ഹിന്ദിയിലാണ് സത്യപ്രതിജ്ഞ വാചകങ്ങൾ പറഞ്ഞത്. ദൈവനാമത്തിൽ മറ്റ് നേതാക്കൾ പ്രതിജ്ഞയെടുത്തപ്പോൾ കെ രാധാകൃഷ്ണൻ ദൃഢപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു.വിദേശ സന്ദർശനം നടത്തുന്നതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ പിന്നീട് സത്യപ്രതിജ്ഞ ചൊല്ലും.കേന്ദ്ര സഹമന്ത്രി കൂടിയായ തൃശ്ശൂര്‍ എംപി സുരേഷ് ഗോപി രാവിലെ തന്നെ സത്യ പ്രതിജ്ഞ ചെയ്തിരുന്നു.
![]()
