ദുബായ് :രാജ്യത്ത് ജൂൺ 28നാണ് സ്കൂളുകൾ അടക്കും.മധ്യ വേനൽ അവധി കഴിഞ്ഞ ഏകദേശം രണ്ട് മാസത്തിന് ശേഷം ഓഗസ്റ്റ് 26നാണ് തുറക്കുന്നത്.കുടുംങ്ങൾ നാട്ടിലേക്ക് പോകാൻ തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു.ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകൾ ആദ്യ ടേമിലെ പഠനവും പരീക്ഷയും പൂർത്തിയാക്കി വെള്ളിയാഴ്ച ഓപ്പൺ ഹൗസ് നടത്തുന്നതോടെ അടയ്ക്കും. അധ്യാപകർ കുട്ടികളുടെ പഠനനിലവാരം രക്ഷിതാക്കളുമായി ചർച്ച ചെയ്തും നിർദേശങ്ങൾ നൽകിയും ജൂലൈ 5 വരെ സ്കൂളിൽ തുടരണമെന്ന് നിർദ്ദേശമുണ്ട്.
![]()
