റിയാദ് :മാപ്പിളപ്പാട്ടിന്റെ വൈവിധ്യമാർന്ന ഇശലുകൾ മാറ്റുരക്കുന്ന കസവ് കലാവേദി ഇശല്‍ പെയ്യും രാവ് മാപ്പിളപ്പാട്ട് റിയാലിറ്റി ഷോഗ്രാൻഡ് ഫിനാലെ ജൂൺ 28 വെള്ളി വൈകിട്ട് 7 മുതൽ ഡി പാലസ് ഓഡിറ്റോറിയത്തിൽ അരങ്ങേറും. ജൂനിയർ വിഭാഗത്തിൽ നിന്ന് ആറ് പേരും സീനിയർ വിഭാഗത്തിൽനിന്ന് അഞ്ചു പേരുമാണ് യോഗ്യത നേടിയത്.സീനിയർ വിഭാഗത്തിൽ ഉബൈദ് മലപ്പുറം, റഷീദ് തുർക്കി,മുഹ്സിൻ കാലികറ്റ്,ഹസീബ് കാസറഗോഡ്,
പവിത്രൻ കണ്ണൂർ, ഫിദ ഫാത്തിമ കോട്ടയം എന്നിവരും ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് ഇശാൻ, അമീന ഷിജു, അനീക് ഹംദാൻ, ഇശൽ ഹാഷിഫ്, ഫാത്തിമ ഷഹനാംദ് എന്നിവർ ഗ്രാൻഡ് ഫിനാലെയിൽ മത്സരിക്കും.എല്ലാവരും ഒന്നിനൊന്നു മികച്ച മത്സരമാണ് സെമി ഫൈനൽ വരെ കാഴ്ച വെച്ചത് എന്ന് കസവ് ഭാരവാഹി മനാഫ് ജി സി സി ടൈംസ് നോട് പറഞ്ഞു.
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ യൂസഫ് കാരക്കാട്, ഗായിക ബെൻസീറ റഷീദ്,(പാട്ടുറുമാൽ ) എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും. വർണ ശബളമായ പരിപാടികളാണ് ഗ്രാൻഡ് ഫിനാലയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകർ അറിയിച്ചു.
![]()
