ദുബായ് : മാഹി പെരിങ്ങാടി സ്വദേശി ദുബൈയില്‍ നിര്യാതനായി. ഐഡിയല്‍ സൈഫ് കാര്‍ഗോ പാര്‍ട്ണര്‍ ടി സി കെ തയ്സീര്‍ ദുബൈയില്‍ മരിച്ചു. 47 വയസായിരുന്നു. മീത്തല്‍ പീടിക മില്ലത്തില്‍ എം പി ഉമ്മര്‍ കുട്ടിയുടേയും തായല്‍ ചാര്‍ത്താന്‍ കോട്ടയില്‍ സഫിയയുടേയും മകനാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ഞായറാഴ്ച നാട്ടിലെത്തിക്കും. ഭാര്യ അഫ്നീത. സാറ, സോണല്‍ അമാന്‍, അയിറ എന്നിവരാണ് മക്കള്‍. സഹോദരങ്ങള്‍: സീബ, നസീം, സമീഹ, അര്‍ഷിദ, പരേതനായ ഇല്ല്യാസ്.
![]()
