റിയാദ് : സൗദി അറേബ്യയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ ദിശ പത്താമത് അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്റെ ഭാഗമായി ദിശ യോഗ മീറ്റ് 2024 സംഘടിപ്പിക്കുന്നു. സൗദി അറേബ്യയിലെ കായിക മന്ത്രാലയത്തിന് കീഴിലുള്ള സൗദി യോഗ കമ്മിറ്റിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥർ സൗദി യോഗ കമ്മിറ്റി ഒഫീഷ്യൽസ് സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും. ജൂൺ 28 നു ലുലു മലാസ് അരീന റൂഫ് ടോപ്പിൽ വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ അന്താരാഷ്ട്ര യോഗ പ്രോട്ടോകോൾ പാലിച്ചുള്ള യോഗ പ്രദർശനം, കലാസാംസ്കാരിക പരിപാടികൾ എന്നിവ നടക്കും. പ്രദർശനത്തിന് മുന്നോടിയായി യോഗ സെമിനാറും നടക്കും. ജൂൺ 23 നു ഓൺലൈൻ പ്ലാറ്റഫോമിൽ നടക്കുന്ന പരിപാടി സ്ത്രീശാക്തീകരണം എന്ന വിഷയത്തിൽ ഊന്നി ഉള്ളതായിരിക്കും. കൂടാതെ ആഘോഷങ്ങളുടെ ഭാഗമായി യോഗ ഫോട്ടോ കോംപെറ്റീഷനും സംഘടിപ്പിച്ചിട്ടുണ്ട്.
![]()
