മലപ്പുറം : യുകെ വെയിൽസിലെ കാര്‍ഡിഫിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മലപ്പുറം സ്വദേശിനി മരിച്ചു. സൗത്ത് വെയില്‍സ് യൂണിവേഴ്സിറ്റിയിലെ നഴ്സിങ് വിദ്യാര്‍ഥിനിയായ ഹെല്‍ന മരിയ സിബിയാണ് മരിച്ചത്. മേയ് 3ന് നടന്ന അപകടത്തിൽ ഹെൽന ഉൾപ്പടെ ഉള്ളവർ സഞ്ചരിച്ചിരുന്ന കാറിലെ നാല് പേരില്‍ മൂന്ന് പേര്‍ക്ക് സാരമായി പരുക്കേൽക്കുകയും അവരില്‍ ഹെല്‍ന ഗുരുതരാവസ്ഥയില്‍ കാര്‍ഡിഫ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ചികിത്സയിൽ തുടരുകയുമായിരുന്നു. മാതാപിതാക്കൾ: മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശി സിബിച്ചന് പാറത്താനം (റിട്ടയേര്‍ഡ് എസ്ഐ, കേരള പോലീസ്), സിന്ധു. സഹോദരങ്ങൾ: ദീപു, ദിനു
![]()
