അബുദാബി:ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ട് മലയാളത്തിലും മുന്നറിയിപ്പുമായി അബുദാബി പൊലീസ്.വാഹനം ഓടിക്കുന്നവർക്കുളള മുന്നറിയിപ്പാണ് അബുദാബി പൊലീസ് മലയാളത്തിൽ പങ്കുവെച്ചത്.ചൂട് കാലത്ത് ടയറുകളുടെ തേയ്മാനം, ടയറുകളിലെ വിള്ളലുകൾ കാലാവധി എന്നിവ പരിശോധിക്കേണ്ടതിൻ്റെ ആവശ്യകതയാണ് പൊലീസ് എക്സ് പ്ലാറ്റ്ഫോമിൽ വീഡിയോയിലുടെ പങ്കുവച്ചത്. ഇംഗ്ലീഷിനും അറബിക്കും പുറമേയാണ് മലയാളത്തിലും അറിയിപ്പ്.
![]()
