ദുബായ് : ഇന്ത്യയില്‍ നിന്ന് യു എ ഇ യിലേക്ക് സന്ദർശക വിസയില്‍ വരുന്നവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ എയര്‍ലൈനുകള്‍.സാധുവായ പാസ്പോര്‍ട്ട്, റിട്ടേണ്‍ ടിക്കറ്റ്, താമസ വിശദാംശങ്ങള്‍, യുഎഇയില്‍ താമസിക്കുന്നതിനുള്ള സാമ്പത്തിക സ്രോതസ്സിന്റെ തെളിവുകള്‍ എന്നിവ കൈവശം വയ്ക്കാന്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിക്കുന്ന ഒരു നിര്‍ദ്ദേശം നല്‍കിയതായി എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് സ്ഥിരീകരിച്ചു. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ തങ്ങളുടെ പാസ്പോര്‍ട്ടിന് പ്രവേശന തീയതി മുതല്‍ കുറഞ്ഞത് ആറ് മാസമെങ്കിലും കാലാവധിയുണ്ടെന്ന് ഉറപ്പാക്കണം.ഇന്ത്യയിലെയും യുഎഇയിലെയും ട്രാവല്‍ ഏജന്റുമാര്‍ക്കാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ എയര്‍ലൈനുകള്‍ നല്‍കിയത്.
സന്ദര്‍ശകര്‍ക്ക് സ്ഥിരീകരിച്ച റിട്ടേണ്‍ ടിക്കറ്റ്, സ്ഥിരീകരിച്ച ഹോട്ടല്‍ റിസര്‍വേഷന്റെ തെളിവ്, ഒരു മാസത്തെ വിസയ്ക്ക് 3,000 ദിര്‍ഹം (ഏകദേശം 68,000 രൂപ), കൂടുതല്‍ കാലം താമസിക്കുന്നവര്‍ 5,000 ദിര്‍ഹം, ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ കൂടെ താമസിക്കുന്നവര്‍ അതിനുള്ള അധിക രേഖകള്‍ തുടങ്ങിയവ കൈവശം വയ്ക്കണം.
‘സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള എയര്‍ലൈനുകള്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട്.
![]()
