റിയാദ് : റിയാദ് മലപ്പുറം ജില്ല കെഎംസിസി സംഘടന ശാക്തീകരണ ക്യാമ്പയിന്റെ ലോഗോ പ്രകാശനം ഇന്ന് ബത്ഹ യിലെ നൂർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികൾ അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
എഡ്യു-മീറ്റ്, ബിസിനസ് സമ്മിറ്റ്, സീതി സാഹിബ് അക്കാഡമിയ, ഫാമിലി മീറ്റ്, ബാല കേരളം, മണ്ഡലം പഞ്ചായത്ത് മുൻസിപ്പൽ തല ഫുട്ബാൾ ടൂർണമെന്റ്, നോർക്ക ക്യാമ്പയിൻ, ചന്ദ്രിക കാമ്പയിൻ, മാപ്പിള മഹോത്സവം, നേതൃ സ്മൃതി, മണ്ഡലം പഞ്ചായത്ത് മുൻസിപ്പൽ സമ്മേളനങ്ങൾ, വിവിധ സെമിനാറുകൾ, ഇന്റർ സ്കൂൾ മത്സരങ്ങൾ തുടങ്ങി സംസ്കാരിക കലാ പരിപാടികളും ക്യാമ്പയിന്റെ ഭാഗമായി നടക്കുമെന്ന് റിയാദ് മലപ്പുറം ജില്ല കെഎംസിസി ഭാരവാഹികൾ അറിയിച്ചു.
ക്യാമ്പയിൻ സ്വാഗതം സംഘം രൂപീകരണവും എസ്. എസ്.എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും ഇതൊടാനുബന്ധിച്ചു നടക്കും.
ചന്ദ്രിക ദിനപത്രം, നോർക്ക ക്യാമ്പയിൻ ഉൽഘടനം എന്നീ പരിപാടികൾ കൂടി ക്യാമ്പയിൻ ലോഗോ പ്രകാശനത്തിന്റെ ഭാഗമായി അരങ്ങേറുന്നതാണ്.
![]()
