ദുബായ് : ദുബായിലെ ചരിത്ര സ്മാരകങ്ങളുടെ സുരക്ഷക്കായി പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിക്കുന്നു . ‘ഹെറിറ്റേജ് പൊലീസ്-അൽ അസസ് ’ എന്നു പേരിട്ട പുതിയ പദ്ധതിയുടെ സുഗമമായ പ്രവർത്തനത്തിനായി സഹകരിച്ച് പ്രവർത്തിക്കുമെന്ന കരാറിൽ ദുബായ് പൊലീസും സാംസ്കാരിക വകുപ്പായ ദുബായ് കൾച്ചർ അധികൃതരും എം ഓ യു ഒപ്പുവെച്ചു.
ദുബായിയുടെ ചരിത്രം പരിചയപ്പെടുത്തുക, സാംസ്കാരിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക, സംരംഭങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, സന്ദർശകർക്ക് മികച്ച അനുഭവങ്ങൾ സമ്മാനിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഹെറിറ്റേജ് പൊലീസ് പ്രവർത്തിക്കുക. അൽ ഷിന്ദഗ പൈതൃക പ്രദേശം, ഹത്ത ഹെറിറ്റേജ് വില്ലേജ് തുടങ്ങിയ ദുബായിലെ പ്രധാന സ്ഥലങ്ങളിലാണ് ഹെറിറ്റേജ് പൊലീസിനെ വിന്യസിക്കുന്നത്.
![]()
