മക്ക : വിശുദ്ധ ഹജ്ജ് കർമ്മത്തിനായി എത്തിയ ആലുവ ഓണമ്പള്ളി സ്വദേശി ഹസൈനാർ കാനോലി ഉണ്ണി മക്കയിൽ നിര്യാതനായി.
64 വയസ്സായിരുന്നു.
അസീസിയയിലെ താമസസ്ഥലത്ത് വെച്ച് ബുധനാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചത്. അസുഖബാധിതനായിരുന്നു. ഭാര്യയും ഭാര്യാ സഹോദരനും ഒപ്പം ഉണ്ടായിരുന്നു ഹജ്ജിനായി എത്തിയിരുന്നു.
ഒ.ഐ.സി.സി ഭാരവാഹികളായ അബ്ദുൽ മനാഫ് ചടയമംഗലം, നൈസാം തോപ്പിൽ എന്നിവർ നടപടിക്രമങ്ങൾ പൂർത്തിയാക്കി. വ്യാഴാഴ്ച രാവിലെ സുബഹിക്ക് വിശുദ്ധ ഹറമിൽ മയ്യത്ത് നമസ്കരിച്ച് ഷെറായ ശുഹദാ മഖ്ബറയിൽ മയ്യത്ത് കബറടക്കി.
![]()
