തിരുവനന്തപുരം : കെ രാധാകൃഷ്ണൻ രാജിവെച്ച ഒഴിവിലേക്ക് മാനന്തവാടി എം എൽ എ ഒ.ആർ കേളു മന്ത്രിസഭയിലേക്ക്. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. പട്ടികവർഗവിഭാഗത്തിൽ നിന്ന് സംസ്ഥാന മന്ത്രിസഭയിലേക്ക് വരുന്ന രണ്ടാമത്തെ മന്ത്രിയാണ് ഒ ആർ കേളു. സിപിഎം സംസ്ഥാന സമിതി അംഗമായ കേളുവിന് എസ്സി എസ്ടി വകുപ്പാണ് നൽകുക എന്നാണ് വിവരം.
![]()
