അബുദാബി: മലയാളി അബുദാബിയിൽ ഗോവണിയിൽ നിന്നും വീണു മരിച്ചു.
കണ്ണൂർ മാടായി പുതിയങ്ങാടി സ്വദേശിയും അബുദാബി യൂണിവേഴ്സിറ്റിയിൽ റിസർച്ചറായ ഡോ. മുഹമ്മദ് റാസിഖിന്റെയും കെ.സി. ഫാത്തിബിയുടെയും മകനായ അമൻ റാസിഖ് (23)ആണ് മരിച്ചത്. അബുദാബിയിൽ ഡിഗ്രി വിദ്യാർഥിയായിരുന്നു.
വീടിന്റെ കോണിപ്പടി ഇറങ്ങവേ കാൽവഴുതി വീഴുകയും തലക്കേറ്റ ക്ഷതം കാരണം മരിക്കുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. റോഷൻ, റൈഹാൻ സഹോദരങ്ങളാണ്.
Total Views:
9,972
