റിയാദ് :കണ്ണൂർ ആലൂൽ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ ചെറിയ മുക്രീൽ അമീറിന്റെ മകൻ പുതിയ പുരയിൽ മുഹമ്മദ് നിഷാദ് (44) സൗദിയിൽ അൽ ഹസ്സയിൽ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ചു.അൽ ഖോബാറിൽ നിന്ന് അൽ ഹസ്സയിൽ പോയതായിരുന്നു.
അവധി കഴിഞ്ഞ് 6 മാസം മുമ്പാണ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്ത് .
മാതാവ് പരേതയായ ഖൗലത്ത്. ഭാര്യ പൊയ്തും കടവ് സ്വദേശിനി ഫാമി. മക്കൾ മൻഹ, നൂറി, ഫൈഹ (ആറ് മാസം). സഹോദരങ്ങൾ സജ്ജാദ്, അഷീർ, ശബാന, ഷഫീന, ഷാഹിന, ഫമിന.
![]()
