റിയാദ്:കുവൈത്തിലെ ലേബര്‍ ക്യാമ്പില്‍ ഉണ്ടായ അപകടത്തില്‍ ജീവന് നഷ്ട്ടപ്പെട്ട പ്രവാസി സഹോദരങ്ങള്‍ക്ക് അനുശോചനം രേഖപെടുത്തുന്നതോടൊപ്പം അവരുടെ കുടുബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തുകൊണ്ട് പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന് അുശോചന യോഗം നടത്തി.
മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന അനുശോചന യോഗത്തില്‍ പ്രസിഡന്റ് കബീര്‍ പട്ടാമ്പി, സെക്രട്ടറി ഷഫീക് പാറയില്‍, ട്രഷറര്‍ ശ്യാം സുന്ദര്‍, കോര്‍ഡിനേറ്റര്‍ മഹേഷ് ജയ്, രക്ഷാധികാരി ഷാഹുല്‍ ഹമീദ്, വൈസ് പ്രസിഡന്റുമാരായ ഷിഹാബ് കരിമ്പാറ, ഷഫീര്‍ പത്തിരിപാല, ജോയിന്റ് സെക്രട്ടറി ബാബു പട്ടാമ്പി, ആര്‍ട്സ് കണ്‍വീനര്‍ ഷാജീവ് ശ്രീകൃഷ്ണപുരം, ചാരിറ്റി കണ്‍വീനര്‍ റൗഫ് പട്ടാമ്പി, അജ്മല്‍ മന്നത്, മീഡിയ കണ്‍വീനര്‍ അന്‍വര്‍ സാദത് വക്കയില്‍, സ്പോര്‍ട്സ് കണ്വീനറുമാരായ ജംഷാദ് വാക്കയില്‍, അനസ്, ഫൈസല്‍ ബഹ്സാന്‍ പട്ടാമ്പി, നഫാസ് മുത്തേടത്, മനാഫ് പൂക്കാട്ടില്‍, ഫൈസല്‍ പാലക്കാട്, ഇസഹാക്, മനു, സുബിന്, മുജീബ് എന്നിവര്‍ സംസാരിച്ചു.
![]()
