മക്ക : ഹജ് കർമ്മത്തിനിടെ കൊണ്ടോട്ടി സ്വദേശി മക്കയിൽ മരിച്ചു. വെള്ളമാർതൊടിക ഹംസയാണ് നിര്യാതനായത്. മുണ്ടപ്പലം സ്വദേശിയായ ഹംസ നിലവിൽ കൊണ്ടോട്ടി പതിനേഴാം മൈലിലെ ഫെഡറൽ ബാങ്കിന് പിൻവശത്താണ് താമസിക്കുന്നത്. ഭാര്യയുടെ കൂടെ ഹജ് നിർവഹിക്കാൻ എത്തിയതായിരുന്നു. മയ്യിത്ത് മക്ക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
![]()
