ന്യൂഡൽഹി:
നീറ്റ് പരീക്ഷയിൽ രണ്ടിടത്ത് ക്രമക്കേട് നടന്നെന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര വിദ്യാഭാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമായി നടക്കുണ്ടെന്നും കുറ്റക്കാരായി കണ്ടെത്തുന്നതാരെയാണെങ്കിലും അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
![]()
