തൃശൂർ : തൃശൂരും പാലക്കാടും നേരിയ ഭൂചലനം.രണ്ടാം ദിവസമാണ് വീണ്ടും ഭൂചലനം അനുഭവപെട്ടത്. കുന്നംകുളം, ചൂണ്ടൽ വരവൂർ, എരുമപ്പെട്ടി എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടയത്. പുലർച്ചെ 3.55നാണ് പ്രകമ്പനമുണ്ടായത്. തൃശൂർ നഗരത്തിലും അത്താണിയിലും ഭൂമികുലുങ്ങി.
പാലക്കാട് ജില്ലയിലെ ആനക്കര, കപ്പൂർ, തിരുമിറ്റക്കോട് പഞ്ചായത്തുകളിലാണ് ഭൂചലനം ഉണ്ടായത്. ഓങ്ങല്ലൂർ ഭാഗത്തും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഏതാനും സെക്കന്റുകൾ മാത്രമാണ് ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളില്ല.
![]()
