ദോഹ :ഇൻകാസ് ഖത്തർ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ജനറൽ ബോഡി മീറ്റിങ്ങും പുതിയ കമ്മിറ്റി പ്രഖ്യാപനവും ജൂൺ 13 വ്യാഴാഴ്ച 07 മണിക്ക് ഐ സി സി മുംബൈ ഹാളിൽ നടന്നു.
യോഗത്തിൽ ഹനീഫ ചാവക്കാട് ആദ്യക്ഷത വഹിച്ചു. ഇൻകാസ് സീനിയർ നേതാവ് എ പി മണികണ്ഠൻ യോഗം ഉത്ഘാടനം ചെയ്തു. സെക്രട്ടറി ഉല്ലാസ് ടി. വി റിപ്പോർട്ട് അവതരിപ്പിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി. സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ആയ സി. താജുദ്ധീൻ, ജോപ്പേച്ചൻ തെക്കെക്കൂറ്റ്, ബഷീർ തുവാരിക്കൽ, എബ്രഹാം ജോസഫ്, ഈപ്പച്ചൻ, റഷീദ് പി ഖാലിദ് , ദീപക് എന്നിവർ സംസാരിച്ചു .
പുതിയ ഭാരവാഹികളായി പ്രസിഡന്റ് പ്രേംജിത് കെ. വി , സെക്രട്ടറി ഉല്ലാസ് ടി. വി , ട്രഷറർ റഫീഖ് അബു എന്നിവരെയും, സീനിയർ വൈസ് പ്രസിഡൻഡായി ഹനീഫ ചാവക്കാട്, വൈസ് പ്രസിഡന്റ്റുമാരായി മഞ്ജുനാഥ് അനസ് സലാം, നജീബ് അബൂബക്കർ, ഷിഹാബ് വലിയകത്ത് എന്നിവരെയും സെക്രട്ടറിമാരായി അഷ്റഫ് ചെമ്മാപിള്ളി , അഷ്റഫ് എം. കെ, എൽജോ ജോൺ, റംഷാദ് പി മൊയ്ദുട്ടി, റംഷിത ബദറുദ്ധീൻ എന്നിവരെയും തിരഞ്ഞെടുത്തു.
![]()
