റിയാദ് :ഈദിൻ ഇശൽ തക്ബീർ ധ്വനി” സംഗീത ആൽബം റിയാദിൽ റിലീസ് ചെയ്തു.
മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ
വെച്ച് നടന്ന ചടങ്ങിൽ ആൽബത്തിന്റെ മുഖ്യ പ്രായോജകരായ സനുമാവേലിക്കര, സൗദി വനിത സാറാഫഹദ് എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ സലീം ആർത്തിയിൽ ലിയോടെക്, സുനിൽ നൂറാ ഫാസ്റ്റ് ഫുഡ്, കമർബാനു ടീച്ചർ, നാസർവണ്ടൂർ ഉണർവ്വ്, കുഞ്ഞിമുഹമ്മദ് വയനാട്, മാധ്യമ പ്രവർത്തകരായ ഷിബുഉസ്മാൻ, ഇസ്മയിൽ പയ്യോളി, ജയൻ കൊടുങ്ങല്ലൂർ സക്കീർ കരുനാഗപ്പള്ളി, ജോർജ് തൃശൂർ, അലക്സ് കൊട്ടാരക്കര, സന്തോഷ് കുമാർ, ഷാജിമഠത്തിൽ,ആൽബത്തിലെ ഗായകൻ ഷിജു കോട്ടാങ്ങൽ, ബഷീർകോട്ടയം, അലി ആലുവ, അകിനാസ് കരുനാഗപ്പള്ളി, നൗഷാദ് ആലുവ, മനാഫ്കസവ് കലാവേദി, സത്താർ മാവൂർ ഉണർവ്വ് ,നെയ്സിയാനാസർ, അമീർഷാ,ബാബു പട്ടാമ്പി, നിസാം, ജിൽജിൽ മാളവന എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ആൽബത്തിന്റ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് മജീദ് കെ പി പതിനാറ്ങ്ങൽ ആണ്. മനോഹരമായി ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് പ്രവാസലോകത്തെ അറിയപെടുന്ന ഗായകൻ കുഞ്ഞിമുഹമ്മദ് വയനാടും ഗാനം ആലപിച്ചിരിക്കുന്നത് ഷിജുകോട്ടങ്ങൽ, നൈലാജാനിസ് എന്നിവരുമാണ്. ക്യാമറാ നജീബ് വേങ്ങര, റിച്ചൂസ് ബാനറിൽ 3eyes മീഡിയയാണ് ആൽബം പ്രേഷകരിൽ എത്തിക്കുന്നത്. ഡോ.ഹസ്നഅബ്ദുൽ സലാം അവതാരികയായിരുന്നു.

![]()
