കുവൈറ്റ് സിറ്റി : നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി കുവൈറ്റില്‍ കഴിയുന്ന പ്രവാസികള്‍ക്കായി കഴിഞ്ഞ മാര്‍ച്ച് 17ന് പ്രഖ്യാപിച്ച മൂന്നുമാസത്തെ പൊതുമാപ്പ് കാലാവധി 13 ദിവസത്തേക്കു കൂടി നീട്ടി. ജൂണ്‍ 17ന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധിയാണ് ജൂണ്‍ 30 വരെയാണ് ബലി പെരുന്നാൾ പ്രമാണിച്ച് നീട്ടിയിരിക്കുന്നത്.
ഓഫീസുകള്‍ക്ക് ബലി പെരുന്നാള്‍ അവധിയായതിനാലും അവസാന ഘടത്തില്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നതിനായുള്ള നിരവധി അപേക്ഷകള്‍ ലഭിച്ച പശ്ചാത്തലത്തിലുമാണ് കാലാവധി ഏതാനും ദിവസങ്ങള്‍ കൂടി നീട്ടാന്‍ തീരുമാനമായത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അസ്സബാഹിന്റെ നിര്‍ദ്ദേശപ്രകാരമാണിതെന്ന് കുവൈറ്റ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
![]()
