റിയാദ് : ഉബൈദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കെ ഇന്ന് പുലർച്ചെ മരണപ്പെട്ട വടകര ,മങ്ങലാട്, സ്വദേശി പുളിക്കൂൽ അമ്മദിൻ്റെ മയ്യിത്ത് മറവ് ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയായി.
ഇന്ന് (14/06/2024, വെള്ളി) അസർ നിസ്കാരാനന്തരം അൽ രാജി മസ്ജിദിൽ വെച്ച് മയ്യിത്ത് നിസ്കരിച്ച് നസീം മഖ്ബറയിൽ ഖബറടക്കം ചെയ്യുമെന്നു സാമൂഹിക പ്രവർത്തകൻ സിദ്ധിക്ക് തൂവൂർ, റിയാസ് കുറ്റ്യാടി എന്നിവർ അറിയിച്ചു
![]()
