തിരുവനന്തപുരം :സിനിമാതാരം സണ്ണി ലിയോണിന്റെ നൃത്തപരിപാടി നടത്തുന്നത് വിലക്കി കേരള സര്‍വകലാശാല. കേരള സര്‍വകലാശാല ക്യാമ്പസിലെ എഞ്ചിനീയറിംഗ് കോളേജില്‍ ജൂലൈ 5 നായിരുന്നു പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ നൃത്തപരിപാടി നടത്തുന്നതിന് വിസി വിലക്ക് ഏര്‍പ്പെടുത്തി.ഇത് സംബന്ധിച്ച് രജിസ്ട്രാർക്ക് വി സി ഡോ മോഹൻ കുന്നുമ്മൽ നിർദ്ദേശം നൽകുകയായിരുന്നു .പുറത്തു നിന്നുള്ളവരുടെ സംഗീത പരിപാടികള്‍ക്കുള്ള സര്‍ക്കാര്‍ വിലക്ക് ഉന്നയിച്ചാണ് നടപടി. കുസാറ്റിലെ അപകടത്തിനു ശേഷം ഇത്തരം പരിപാടികള്‍ക്കുള്ള വിലക്ക് ശക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു.
![]()
