റിയാദ്: റിച്ചൂസ് ബാനറില്‍ ത്രീ ഐ മീഡിയ പുറത്തിറക്കുന്ന ഏറ്റവും പുതിയ സംഗീതം ആല്‍ബമായ ഈദിന് ഇശല്തക്ബീര് ധ്വനി ഇന്ന് വൈകീട്ട് 8.30ന് റിയാദ് മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രകാശനം ചെയ്യും.
പ്രകാശന ചടങ്ങില്‍ റിയാദിലെ കലാ സാംസ്കാരിക ജീവകരുന്ന്യ മാധ്യമ രംഗത്തെ നിരവധി പേര് പങ്കെടുക്കുമെന്ന് ആല്‍ബം സംവിധായകന് മാധ്യമ പ്രവര്‍ത്തകനുമായ മജീദ് പതിനാറങ്ങല്‍ ന്യൂസ്16 ആന്‍ഡ് ടീം അറിയിച്ചു.
റീച്ചൂസ് ബാനറിൽ മജീദ് കെ പി പതിനാറുങ്ങൽ രചനയും സംവിധാനവും നിർവഹിക്കുന്ന “ഈദിൻ ഇശൽ തക്ബീർ ധ്വനി”
സംഗീത ആൽബത്തിന് പിന്നിൽ ഒരു കൂട്ടം പ്രവാസി കലാകാരന്മാരാണ്.സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഗായകൻ കുഞ്ഞി മുഹമ്മദ് വയനാട് ആണ്. ശ്രോതാക്കൾക്ക് കാതിനും മനസിനും ഇമ്പം നൽകി വളരെ മനോഹരമായി ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ഷിജു കോട്ടുങ്ങലും നൈല ജാനിസുമാണ്.അണിയറയിൽ റിയാദിലെ കലാ രംഗത്തെ നിറ സാനിധ്യങ്ങളായ നൗഫൽ വടകര, റഫീഖ് പെരിന്തൽമണ്ണ, ജയജയൻ, കബീർ എടപ്പാൾ, ദിൽഷാദ്,നൗഫൽ കോട്ടയം, ജാനീസ് പാലെമാട്,ബനൂജ്, പൂക്കോട്ടുപാടം എന്നിവർ അണിയറയിൽ ഉണ്ട്.
![]()
