മക്ക: ഈ വർഷത്തെ ഇരുഹറമുകളിലെ ബലിപ്പെരുന്നാൾ നമസ്കാരത്തിനുള്ള ഇമാമുമാരെ ഇരുഹറം മതകാര്യ പ്രസിഡൻസി പ്രഖ്യാപിച്ചു.മക്കയിലെ മസ്ജിദുൽ ഹറാമിൽ ഇരുഹറം മതകാര്യ മേധാവി ഡോ.അബ്ദുറഹ്മാൻ അൽ സുദൈസും മദീനയിലെ മസ്ജിദുന്നബവിയിൽ ഇമാമും ഖതീബുമായ ഡോ. ഖാലിദ് അൽ മുഹന്നയും നേതൃത്വം നൽകും.സൂര്യോദയം കഴിഞ്ഞ് കാൽ മണിക്കൂറായിരിക്കും ഈദ് നമസ്കാര സമയമെന്നും ഇരുഹറം മതകാര്യ പ്രസിഡൻസി പ്രസ്താവനയിൽ പറയുന്നു.
![]()
