റിയാദ്: വേനൽ കടുത്തതോടെ ഉച്ച വെയിലത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന്
ജൂൺ 15 മുതൽ സെപ്തംബർ 15 വരെ നിയന്ത്രണം ഏർപ്പെടുത്തി .ഉച്ചക്ക് 12 മുതൽ മൂന്ന് വരെയാണ് ജോലി വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ദേശീയ കൗൺസിലുമാണ് തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് നിയന്ത്രണം കൊണ്ട് വന്നിരിക്കുന്നത്.സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും നിയമം ബാധകമായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിയമ ലംഘനങ്ങൾ കണ്ടാൽ മന്ത്രാലയത്തിൻറ ഏകീകൃത നമ്പറിൽ (19911) അറിയിക്കണം. മന്ത്രാലയത്തിെൻറ മൊബൈൽ ആപ്പ് വഴിയും റിപ്പോർട്ട് ചെയ്യാം.
![]()
