ജിദ്ദ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി “യോഗ ഫോർ വസുദൈവകുടുംബകം” എന്ന ശീർഷകത്തിൽ ഇന്ത്യൻ കോൺസുലേറ്റ് ഒമ്പതാമത് അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു.
ജിദ്ദയിലെ പാർക്ക് ഹയാത്തിലെ അൽ-സോഹ്ബ ഗാർഡനിലാണ് വൻ ജന പങ്കാളിത്തത്തോടെ ആഘോഷം നടന്നത്. ചടങ്ങിൽ ഇന്ത്യൻ കോൺസൽ ജനറൽ മൊഹമ്മദ് ഷാഹിദ് ആലം എന്നിവർ മുഖ്യാതിഥിയായിരുന്നു . മനസ്സിന്റെയും ശരീരത്തി ന്റെയും പിരിമുറുക്കം കുറയ്ക്കാൻ യോഗ പരിശീലിച്ചതിന്റെ വ്യക്തിപര മായ അനുഭവം കോൺസുൽ ജനറൽ പങ്കുവെച്ചു.
സൗദി യോഗാ പ്രേമിയായ യഹ്യ അൽ ഷെരീഫ് യോഗയിലെ തന്റെ അനുഭവം അവതരിപ്പിച്ചപ്പോൾ, ജിദ്ദയിലെ പ്രശസ്തരായ രണ്ട് യോഗ പരിശീലകരായ മിസ് സൽവ അൽ മദനിയും മിസ്. ഇരും ഖാനും യോഗ പരിശീലിക്കുന്നതിന്റെ ആരോഗ്യ നേട്ടങ്ങളെക്കുറിച്ചുള്ള തങ്ങളുടെ വീക്ഷണങ്ങളും യോഗാദിനത്തിൽ പങ്കുവെച്ചു.
യോഗാ പരിശീലകർക്ക് കോൺസൽ ജനറൽ, ഡോ. ഷക്കീല ഷാഹിദ്.എന്നിവർ പ്രശംസാപത്രം സമ്മാനിച്ചു.
കോൺസുലേറ്റ് ഉദ്യോഗസ്ഥർ, ഇന്ത്യൻ കമ്മുണിറ്റി അംഗങ്ങൾ, ജിദ്ദയിലെ മീഡിയ ഫ്രറ്റേണിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ നിന്നുള്ള കുട്ടികളുടെ യോഗാപ്രകടനം ശ്രദ്ധേയമായി
![]()
