റിയാദ് :അറേബ്യൻ ഈഗിൾസ് കെസിഎ ചാമ്പ്യൻസ് ലീഗ് 2023 ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ് ലീഗ് മത്സരങ്ങളുടെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച (23 ജൂൺ ) നടക്കും. റിയാദ് കേരള ക്രിക്കറ്റ് അസോസിയേഷൻ മെമ്പർ ക്ലബ്ബുകളിൽ നിന്നുള്ള 16 ടീമുകൾ മത്സരിച്ച ലീഗ് ചാമ്പ്യൻഷിപ്പിൽ അറേബ്യൻ ഈഗ്ൾസ്, മാസ്റ്റേഴ്സ്, റോക്സ്റ്റാർസ്,സിൽവെർസ്റ്റാർ എന്നീ ക്ലബ്ബുകളാണ് വെള്ളിയാഴ്ച നടക്കുന്ന സെമി ഫൈനൽ മത്സരങ്ങൾക്ക് അർഹത നേടിയത്. റിയാദ് സുലെയിലുള്ള കെസിഎ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. പത്തു ഓവർ വീതമുള്ള സെമിഫൈനൽ മത്സരങ്ങളിൽ അറേബ്യൻ ഈഗ്ൾസ് ക്ലബ്,റോക്സ്റ്റാർസ് സിസിയെയും, മാസ്റ്റേഴ്സ് സിസി സിൽവെർസ്റ്റാർ നെയും നേരിടും .
നാല് ഗ്രൂപ്പുകളിലായി നടന്ന ലീഗ് റൗണ്ട് മത്സരങ്ങളിൽ സെമി ഫൈനലിൽ എത്തിയ ടീമുകളെ കൂടാതെ സ്പാർകെന്സ്, റിയാദ് ചലഞ്ചേഴ്സ് , സിടിഎ ബ്ളാസ്റ്റേഴ്സ് , ലയൺസ് XI , ട്രാവൻകൂർ, പ്രവാസി വെൽഫെയർ ,ഹാട്ട്രിക് , ഐ ലീഡ് , ആഷസ് ,,യൂത്ത് ഇന്ത്യ, റിയാദ് ഈഗ്ൾസ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
സെമി ഫൈനൽ മത്സരങ്ങൾ രാവിലെ ആറ് മണിക്ക് രണ്ടു ഗ്രൗണ്ടുകളിലായി നടക്കും. ഫൈനൽ, ലൂസേഴ്സ് മത്സരങ്ങൾ എട്ടു മണിക്കാരംഭിക്കും. ഫൈനൽ മത്സരങ്ങൾക്ക് ശേഷം വിജയികൾക്കുള്ള സമ്മാന വിതരണവും ഉണ്ടായിരിക്കുമെന്ന് ടൂർണമെന്റ് കമ്മിറ്റി അറിയിച്ചു . കെസിഎ ഭാരവാഹികളായ ഷജിൽ, ഷബിൻ ജോർജ്, നജീം അയ്യൂബ്, അൻസീം ബഷീർ, സുബൈർ കരോളം, സെൽവകുമാർ, എംപി ഷഹ്ദാൻ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി. ടൂര്ണമെന്റിനുള്ള ട്രോഫികൾ സ്പോൺസർ ചെയ്തിരിക്കുന്നത് അറേബ്യൻ ഈഗ്ൾസ് ഗ്രൂപ്പ് ആണ്.
![]()
